അള്‍ജിയസ്: കാണാതായ അള്‍ജീരിയന്‍ യാത്രാ വിമാനം സുരക്ഷിതമായി തിരിച്ചിറങ്ങി. അള്‍ജീരിയയില്‍ നിന്നും മാഴ്സെയിലേക്കു പോകുകയായിരുന്ന എയര്‍ അള്‍ജീരിയയുടെ വിമാനമാനം റഡാറില്‍ നിന്നും കാണാതായത് ആശങ്കയുളവാക്കിയിരുന്നു.

വിമാനം പറന്നുയര്‍ന്ന ഉടന്‍ അടിയന്തിര സഹാചര്യമെന്ന് പൈലറ്റ് സന്ദേശം അയച്ചിരുന്നു. തുടർന്ന് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതാണ് വിമാനം കാണാതായെന്നു സംശയിക്കാന്‍ കാരണം. എന്നാല്‍ വിമാനം സുരക്ഷിതമായി തിരിച്ചിറങ്ങിയെന്ന് എയര്‍ അള്‍ജീരിയ അധികൃതര്‍ അറിയിച്ചു.