ആഫ്രിക്കകാര്‍ക്ക് നിറത്തിനെ കുറിച്ചുള്ള ഒരു അപകര്‍ഷതയുമില്ല.
മോസ്കോ: കൂടുതല് ആഫ്രിക്കന് കോച്ചുകള് പരീശിലക വേഷത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സെനഗല് പരിശീലകന് അല്യൂ സിസെ. പോളണ്ടിനെതിരേ വിജയത്തിന് ശേഷം മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു സിസെ.
സിസെ തുടര്ന്നു. ലോകകപ്പില് കറുത്ത വര്ഗക്കാരനായ ഏക കോച്ച് ഞാനാണ്. അതൊരു സത്യമാണ്. എന്നാല് ഈ സത്യം എന്നെ അലോസരപ്പെടുത്തുന്നു. ഫുട്ബോള് എന്നത് ആഗോള കായികയിനമാണ്. അവിടെ മനുഷ്യന്റെ നിറത്തിന് പ്രാധാന്യം നല്കി ചര്ച്ച ചെയ്യുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.
ആഫ്രിക്കകാര്ക്ക് നിറത്തിനെ കുറിച്ചുള്ള ഒരു അപകര്ഷതയുമില്ല. ഫുട്ബോളിലാണ് ഞങ്ങള് വിശ്വസിക്കുന്നത്. നിരവധി ആഫ്രിക്കന് താരങ്ങള് ഇപ്പോള് യൂറോപ്യന് ക്ലബുകളില് കളിക്കുന്നുണ്ട്. അതുക്കൊണ്ട് തന്നെ വരും വര്ഷങ്ങളില് ആഫ്രിക്കന് കോച്ചുമാര് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സിസെ കൂട്ടിച്ചേര്ത്തു.
