അഗര്‍ത്തല : ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് ചേര്‍ക്കുക എന്നതാണ് ഹിന്ദുത്വ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 

ഹിന്ദു മതത്തില്‍നിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വം. തിരുപയുടെ തലസ്ഥാനമായ അഗര്‍ത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനത്തില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. 

ഇന്ത്യയിലെ മുസ്ലീംങ്ങളും ഹിന്ദുക്കളാണ്. തങ്ങള്‍ക്ക് ആരുമായും ശത്രുതയില്ല. എല്ലാവരുടെയും ക്ഷേമമാണ് ആവശ്യം. ഹിന്ദുത്വ എന്നാല്‍ ഐക്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 

സത്യത്തിലാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ലോകം വിശ്വസിക്കുന്നത് കരുത്തിലാണ്. സംഘടിക്കുന്നതിലൂടെയാണ് ശക്തരാകുക എന്നും അത് പ്രകതി നിയമമാണെന്നും ഭാഗവത് പറഞ്ഞു.