പ്രതാപ് ഗൗഡ ഞങ്ങള്‍ക്കൊപ്പമുണ്ട് , അദ്ദേഹം പാര്‍ട്ടി വഞ്ചകനല്ല...ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
ബെഗംളൂരു: നാല് ദിവസം നീണ്ടുനിന്ന കര്ണാടകയിലെ രാഷ്ട്രീയനാടകം ആന്റി ക്ലൈമാക്സിലേക്ക് കോണ്ഗ്രസ് ക്യാംപില് നിന്നും പോയ രണ്ട് എംഎല്എമാര് ഉള്പ്പെടെ തിരഞ്ഞെടുപ്പില് വിജയിച്ച മുഴുവന് കോണ്ഗ്രസ് എംഎല്എമാരും തിരിച്ചെത്തിയതായി കോണ്ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര് പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിന് പിന്നാലെ പാര്ട്ടി വിട്ട എല്ലാ എംഎല്എമാരും തിരിച്ചെത്തിയെന്നും പ്രതാപ് ഗൗഡ പാട്ടീല് അല്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം കോണ്ഗ്രസിന് തന്നെ വോട്ട് ചെയ്യുമെന്നും ശിവകുമാര് വ്യക്തമാക്കി. അദ്ദേഹം ഞങ്ങള്ക്കൊപ്പമുണ്ട് പ്രതാപ് ഗൗഡ പാര്ട്ടി വഞ്ചകനല്ല... ഡി.കെ.ശിവകുമാര് പറഞ്ഞു.
ശനിയാഴ്ച്ച ഉച്ചയോടെ ഡികെ ശിവകുമാര് എംഎല്എമാരുമായി നേരിട്ട് ചര്ച്ച നടത്തിയതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് എംഎല്എമാരും വിധാന്സഭയിലേക്ക് തിരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില് വിജയിച്ച ഈ രണ്ട് എംഎല്എമാരും മറ്റു രണ്ട് സ്വതന്ത്രഎംഎല്എമാരും ബിജെപി ക്യാംപിലെത്തിയതായി നേരത്തെ വാര്ത്തകളുണ്ടായിരുന്നു. എന്നാല് ഇത്രയും പേരെ പിടിച്ചിട്ടും കേവലഭൂരിപക്ഷം ഉറപ്പിക്കാന് സാധിക്കില്ല എന്ന് വ്യക്തമായതോടെയാണ് യെദ്യൂരപ്പ രാജിവയ്ക്കാന് തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്ട്ടുകള്.
