ചെത്ത് തൊഴിലാളിയും സി.ഐ.ടി.യു അംഗവുമായ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്ന് പിതാവ് പറയുന്നു.
കോഴിക്കോട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കേസെടുത്ത് രണ്ടു മാസം കഴിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. എന്നാല് പ്രതി ഒളിവിലെന്നാണ് പൊലീസ് വിശദീകരണം.
കോടഞ്ചേരി വേളങ്കോട് സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ പ്രമേഷ് ഗോപാലനെതിരെ കോടഞ്ചേരിയിലെ ഏഴ് വയസുകാരി ഫെബ്രുവരി 20നാണ് ചൈല്ഡ് ലൈന് പ്രവര്ത്തകര്ക്ക് പീഢനം സംബന്ധിച്ച വിവരം നല്കിയത്. പിതാവിന്റെ പരാതി പ്രകാരം സ്കൂളിലെത്തി ചൈല്ഡ്ലൈന് പ്രവര്ത്തകര് കുട്ടിയില് നിന്ന് വിവരം ശേഖരിക്കുകയായിരുന്നു. അന്നുതന്നെ താമരശേരി പൊലീസ് ഇയാള്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും മജിസ്ട്രേട്ട് മുമ്പാകെ കുട്ടി മൊഴി നല്കുകയും ചെയ്തു. എന്നാല് ചെത്ത് തൊഴിലാളിയും സി.ഐ.ടി.യു അംഗവുമായ പ്രതിയെ അറസ്റ്റ് ചെയ്യാന് പൊലീസ് തയ്യാറാവുന്നില്ലെന്ന് പിതാവ് പറയുന്നു.
എന്നാല് കഴിഞ്ഞ ഓണക്കാലത്ത് നടന്ന സംഭവത്തെക്കുറിച്ച് മാസങ്ങള്ക്ക് ശേഷമാണ് പരാതി ലഭിച്ചതെന്ന് താമരശേരി പൊലീസ് പറഞ്ഞു. കേസെടുത്തതോടെ ഒളിവില് പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്. കുട്ടിയുടെ മാതാപിതാക്കളും പ്രതിയുടെ സഹോദരനും തമ്മിലുണ്ടായ സംഘര്ഷത്തിന്റെ പേരില് രണ്ട് കേസുകള് നിലവിലുണ്ട്. ഈ കേസില് പ്രതിയുടെ സഹോദരന് ഉള്പ്പെടെ ആറ് സി.പി.എം പ്രവര്ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
