തിരുവനന്തപുരം: അമ്പൂരി കണ്ടംതിട്ട സി.എസ്.ഐ പള്ളിവികാരി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് കാരക്കോണം സി.എസ്.ഐ ആശുപത്രിയില്‍ പ്രവേശിച്ച വികാരി ദേവരാജനെ നെയ്യാര്‍ഡാം സി.ഐ യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് കസ്റ്റഡിയില്‍ എടുത്തു.
വൈകുന്നേരം അഞ്ചുമണിയോടെയാണ് പള്ളിയില്‍ വെച്ച് വികാരി കുട്ടിയെ ഉപദ്രവിക്കുന്നതായി കുട്ടിയുടെ പിതാവ് കണ്ടത്. തുടര്‍ന്ന് പിതാവ് കുട്ടിയുമായി വീട്ടിലേക് പോയി. വികാരി പിറകെ എത്തി ഒത്തുതീര്‍പ്പ് ശ്രമം നടത്തിയെങ്കിലും പിതാവ് നെയ്യര്‍ ഡാം പോലീസില്‍ അറിയിച്ചു. ഇതോടെയാണ് വികാരി ആശുപത്രിയില്‍ അഭയം തേടിയത്. കുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പോലീസ് മൊഴി എടുത്തു.
