കാലടി സര്‍വകലാശലയിലെ കാമ്പസ് കലോല്‍സവം കാണാനെത്തിയ പൂര്‍വവിദ്യാര്‍ഥികളായ വേണുവിനേയും സാറയേയും മര്‍ദിച്ചെന്നാണ് പരാതി. കാമ്പസിലെ കൂത്തമ്പലത്തിനടുത്ത് കലോല്‍സവരാത്രി സംസാരിച്ചു നിന്ന് ഇരുവരേയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യുകയും അപമര്യാദയയായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. ഇതുസംബന്ധിച്ച് സാറ കാലടി പൊലീസില്‍ പരാതി നല്‍കി. പത്തിലധികം വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ തങ്ങളെ വളഞ്ഞുവെച്ചെന്നും ബാഗ് തട്ടിപ്പറിച്ചെന്നും സുഹൃത്ത് വേണുവിനെ ആക്രമിച്ചെന്നുമാണ് പരാതിയിലുളളത്.

എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് എസ് എഫ് ഐ നിലപാട്. കാമ്പസില്‍ വേണു അതിക്രമിച്ച കയറിയെന്നും അത് തങ്ങള്‍ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതതെന്നുമാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളം പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു.