കുഞ്ഞിനെ നഷ്ടമായി, നാലു വട്ടം വീട് മാറി, സിപിഎം ഭീഷണി തുടര്‍ന്നാല്‍ ഡിവൈഎസ്പി ഓഫീന് മുമ്പില്‍ സമരം'

കോഴിക്കോട്: തന്നെ മര്‍ദ്ദിച്ച് ഗര്‍ഭസ്ഥ ശിശുവിലെ കൊന്ന കേസിലെ പ്രതികള്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് കോടഞ്ചേരിയിലെ ജ്യോത്സനയുടെ പരാതി.പൊലീസിനെകൂട്ടുപിടിച്ച് ഭീഷണി തുടര്‍ന്നാല്‍ താമരശേരി ഡിവൈഎസ്പി ഓഫീസിന് മുന്നില്‍സമരം തുടങ്ങുമെന്നും ജ്യോത്സ്ന അറിയിച്ചു. മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ തനിക്കെതിരെ ഭീഷണി തുടരുന്നു ജ്യോത്സന ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നു ഭീഷണി തുടര്‍ന്നാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം ചെയ്യും. 

കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികളാണ് ഭര്‍ത്താവിനെതിരെ കള്ളക്കേസ് കൊടുത്തിരിക്കുന്നത്. ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നാണ് പരാതി. എന്നാൽ സംഭവ ദിവസം ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നു. പരാതിക്കാരന് പരിക്കേറ്റതിനെക്കുറിച്ച് അറിയില്ല. ഇന്ന് പുലർച്ചെ പൊലീസ് ഭർത്താവിനെ തേടി വീട്ടിൽ വന്നു. അദ്ദേഹം കേസാവശ്യം എറണാകുളത്താണ്. കള്ളപരാതിക്ക് പൊലീസും കൂട്ടുനില്‍ക്കുകയാണ്. 

ഭീഷണി തുടര്‍ന്നാല്‍ എസ്പി ഓഫീസിന് മുന്നിലോ ഡിവൈഎസ്പി ഓഫീസിന് മുന്നിലോ സമരം തുങ്ങും. കേസില്‍ ഒത്തു തീര്‍പ്പിനില്ലെന്നും ജ്യോത്സന വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ നുണപരിശോധക്ക് നിര്‍ദ്ദേശിച്ചാല്‍ തയ്യാറാണെന്ന് ജ്യോത്സ്ന പറഞ്ഞു. കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി കാരണം ഇപ്പോള്‍ നാലാമത്തെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണെന്ന് ജ്യോത്സന പറഞ്ഞു. ജ്യോത്സ്നയുടെ സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിജെപി ജില്ലാ നേതൃത്ത്വം അറിയിച്ചിട്ടുണ്ട്.