സ്വിമ്മിങ് പൂളില്‍ കുളിക്കാനിറങ്ങിയ വീട്ടുകാര്‍ പൂളില്‍ കിടക്കുന്ന 'ആളെ' കണ്ട് ഞെട്ടി പതിനൊന്ന് അടി നീളമുള്ള ചീങ്കണ്ണിയെയാണ് പൂളഇല്‍ നിന്ന് പിടിച്ചത്

ഫ്ലോറിഡ: ചൂടിന് ആശ്വാസം തേടി വീട്ടിലെ സ്വിമ്മിങ് പൂളില്‍ ഇറങ്ങാന്‍ വന്ന വീട്ടുകാരെ ഞെട്ടിച്ച് പൂളിലെ അതിഥി. ഇഴജന്തുക്കളുടെ ശല്യത്തിന് ഏറെ കുപ്രസിദ്ധമായ ഫ്ലോറിഡയില്‍ നിന്നാണ് സംഭവം. ഗോള്‍ഫ് കോഴ്സുകളിലും ഷോപ്പിങ് മാളുകളിലും പാര്‍ക്കിങ് ഏരിയയിലുമെല്ലാം ഇഴ ജന്തുക്കള്‍ ധാരാളമായി എത്താറുണ്ട് ഇവിടെ. അത്തരത്തില്‍ പൂളില്‍ എത്തിയതാകട്ടെ പതിനൊന്ന് അടി നീളമുള്ള ചീങ്കണ്ണിയും. 

Scroll to load tweet…

രാത്രി ഏറെ വൈകിയാണ് ഫ്ലോറിഡ സ്വദേശിനി പട്രീഷ കര്‍വ്വര്‍ എമര്‍ജന്‍സി നമ്പറില്‍ വിളിക്കുന്നത്. രാത്രി പൂളില്‍ പോകാന്‍ ഇറങ്ങിയ പട്രീഷയുടെ ഭര്‍ത്താവാണ് ചീങ്കണ്ണിയെ കാണുന്നത്. 

Scroll to load tweet…

അത്യാഹിത സര്‍വ്വീസില്‍ നിന്ന് വന്നവര്‍ ചീങ്കണ്ണിയെ പൂളില്‍ നിന്ന് പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അന്തരീക്ഷത്തിലെ താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് ഇത്തരത്തില്‍ ചീങ്കണ്ണിയെ പുറത്ത് കാണുന്നതിന് പിന്നിലെന്നാണ് വന്യജീവി ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വീടിനകത്ത് തറയ്ക്ക് താഴെ സ്ഥാപിച്ച പൂളില്‍ നിന്നും ചീങ്കണ്ണിയെ കണ്ടെത്തിയിരുന്നു.