തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് 3500 രൂപയും പുരുഷന്മാര്‍ക്ക് 3000 രൂപയുമായിരിക്കും അലവന്‍സ്.
ജയ്പൂര്‍: രാജസ്ഥാനിലെ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ അലവന്‍സ്. രാജസ്ഥാന്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പ്രഖ്യാപനം. തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് 3500 രൂപയും പുരുഷന്മാര്‍ക്ക് 3000 രൂപയുമായിരിക്കും അലവന്‍സ്.
അധികാരത്തിലെത്തിയാല്‍ തൊഴില്‍രഹിതരായ ചെറപ്പക്കാര്‍ക്ക് അലവന്‍സ് നല്‍കുമെന്ന് പ്രകടപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ വളരെയധികമുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. 21 നും 35 നും ഇടയിലുള്ള രണ്ട് കോടി ജനങ്ങള്‍ തൊഴില്‍ രഹിതരാണെന്ന് 2018 ലെ സിഎംഐഇയുടെ കണക്ക് പ്രകാരം വ്യക്തമാണ്.
