കൊച്ചി: കേന്ദ്ര ടൂറിസം- ഐടി മന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്ന് കേരളത്തിലെത്തും. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് വൻ സ്വീകരണമാണ് ബിജെപി ഒരുക്കുന്നത്. രാവിലെ 9.30 ന് നെടുന്പാശ്ശേരിയിൽ എത്തുന്ന മന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് ജന്മനാടായ കോട്ടയം മണിമലയിലേക്ക് പോകുന്ന കണ്ണന്താനത്തിന് വിവിധ ഇടങ്ങളിൽ സ്വീകരണം നൽകും. കാഞ്ഞിരപ്പിള്ളിയിൽ നിന്ന് റോഡ് ഷോയായാണ് മന്ത്രിയെ മണിമലയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്