പ്രളയ ദുരിതാശ്വാസം നിധിയിലേക്ക് ചൈനയിലെ ഷാങ്ഹായിലെ ഇന്ത്യക്കാരിൽ നിന്ന് 32 ലക്ഷം രൂപ സമാഹരിച്ചെന്ന് ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഷാങ്ഹായിലെത്തിയ മന്ത്രി ചെക്ക് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇത് കൈമാറുമെന്ന് കണ്ണന്താനം പറഞ്ഞു. 

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം നിധിയിലേക്ക് ചൈനയിലെ ഷാങ്ഹായിലെ ഇന്ത്യാക്കാരിൽ നിന്ന് 32 ലക്ഷം രൂപ സമാഹരിച്ചെന്ന് ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഷാങ്ഹായിലെത്തിയ മന്ത്രി ചെക്ക് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇത് കൈമാറുമെന്ന് കണ്ണന്താനം പറഞ്ഞു. 

കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം കിട്ടുമെന്ന് പ്രതീക്ഷക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് സഹായിക്കാമെന്ന് നെതർലാന്‍റ്സ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കത്ത് നല്‍കി. ധനസഹായമല്ല, സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നെതർലാന്‍റ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്.

എന്നാല്‍ കേരളത്തിന് വിദേശസഹായം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംമകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.