ടൂറിസം മേഖലയില്‍ കേരളത്തിന് 444 കോടി രൂപയുടെ കേന്ദ്രഫണ്ട് അനുവദിച്ചതായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാല്‍, കേരളത്തിന് അടിക്കടി കേന്ദ്രഫണ്ട് അനുവദിക്കുമ്പോള്‍ ദില്ലിയിലുളള പലര്‍ക്കും മുറുമുറുപ്പുണ്ടെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.
തൃശൂര്‍: ടൂറിസം മേഖലയില്‍ കേരളത്തിന് 444 കോടി രൂപയുടെ കേന്ദ്രഫണ്ട് അനുവദിച്ചതായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാല്‍, കേരളത്തിന് അടിക്കടി കേന്ദ്രഫണ്ട് അനുവദിക്കുമ്പോള്‍ ദില്ലിയിലുളള പലര്‍ക്കും മുറുമുറുപ്പുണ്ടെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. പ്രസാദം പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയില്‍ കേരളവുമായി പരസ്പരസഹകരണത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ ഈ സഹകരണം അത്ര എളുപ്പമല്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഓര്‍മ്മപ്പെടുത്തി. കന്ദ്രസര്‍ക്കാരിൻറെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂരില്‍ നടപ്പാക്കുന്ന 49 കോടി രൂപയുടെ വികസനപ്രവര്ത്തനങങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായുളള മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് നിര്‍മ്മാണത്തിന് തറക്കല്ലിട്ടു.ചടങ്ങില്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്എ,ഗുരുവായൂര്‍ ദേവസ്വം ചെയര്മാൻ കെ ബി മോഹൻദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
