കേരളത്തെ സഹായിക്കാന്‍ കേന്ദ്രം എപ്പോഴും തയ്യാറാണെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് കൂടുതൽ പദ്ധതികൾ അനുവദിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി അൽഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉണരുന്ന കേരളം ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: കേരളത്തെ സഹായിക്കാന്‍ കേന്ദ്രം എപ്പോഴും തയ്യാറാണെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് കൂടുതൽ പദ്ധതികൾ അനുവദിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി അൽഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉണരുന്ന കേരളം ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എല്‍റ്റിസി കേരളത്തിലേക്കും അനുവദിക്കുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പ്രളയാനനന്തരം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ ഇത്ര പെട്ടെന്ന് വീണ്ടും സജ്ജമാക്കിയത് വലിയ സംഭവം തന്നെയാണെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിനോദ സഞ്ചാരമേഖലയില്‍ നിയന്ത്രണം വേണ്ടിവരുണമെന്നും സര്‍ക്കാര്‍ അതിന് തയ്യാകണമെന്നും മന്ത്രി തോമസ് ഐസക്ക്. പ്രളയം സൃഷ്ടിച്ച ദുരന്തത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മാലിന്യ നിര്‍മാര്‍ജ്ജനം ഏങ്ങനെ സാധ്യമാക്കാമെന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ഹൗസ് ബോട്ടുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നിയന്ത്രണം വേണ്ടിവരും. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള കാര്യമായ നടപടികള്‍ ആവശ്യമായിവരും. ഇതിന് നിയന്ത്രണങ്ങള്‍ വേണമെന്നും മന്ത്രി പറഞ്ഞു.
