Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്‌പര്യമില്ലെന്നും രാജ്യസഭ എം.പിയെന്ന നിലയിൽ ഇനിയും സമയം ബാക്കിയുണ്ടെന്നും കണ്ണന്താനം

Alphonse kanandhanam not intrested in contesting election
Author
Delhi, First Published Jan 23, 2019, 3:34 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും  മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണനന്താനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്‌പര്യമില്ലെന്നും രാജ്യസഭ എം.പിയെന്ന നിലയിൽ ഇനിയും സമയം ബാക്കിയുണ്ടെന്നും പറഞ്ഞ കണ്ണന്താനം പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കുമെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ കേവലം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ് എന്നീ അഞ്ച് ലോക്സഭാ സീറ്റുകളിലാണ് നിലവിലെ കേരളത്തിലെ ബിജെപി നേതൃത്വം കൂടുതല്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇതില്‍ പത്തനംതിട്ട സീറ്റിലേക്കാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പേര് നേരത്തെ മുതല്‍ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍എസ്എസ് താത്പര്യം കൂടി പരിഗണിച്ചാവും പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ തിരുവനന്തപുരത്തെ നിര്‍ത്തണമെന്നതാണ് പൊതുവികാരം. 

Follow Us:
Download App:
  • android
  • ios