തിരുവനന്തപുരം: ബിഡിജെഎസുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. ബിഡിജെഎസ് ഇപ്പോഴും എൻഡിഎയുടെ ഭാഗമാണ്. തുഷാർ വെള്ളാപ്പള്ളി അയ്യപ്പജ്യോതിയിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അൽഫോണ്‍സ് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ശബരിമല കര്‍മ്മസമിതിയും ബിജെപിയും നടത്തിയ അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുത്തിരുന്നില്ല. ബിജെപി പിന്തുണ പ്രഖ്യാപിച്ച പരിപാടിയില്‍ നിന്ന് എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസ് പങ്കെടുക്കാത്തതില്‍ ബിജെപി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചുന്നു. ഇതിന് പിന്നാലെ വനിതാ മതിലില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.