തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോസ് കണ്ണന്താനം. എണ്‍പതാം വയസ്സില്‍ ജോലി തേടി നടക്കുന്ന സിന്‍ഹക്ക് വ്യക്തിപരമായ അജണ്ടയുണ്ടെന്ന് കണ്ണന്താനം തിരുവനന്തപുരം പ്രസ്‍ക്ലബിന്റെ മുഖാമുഖത്തില്‍ പറഞ്ഞു. സാമ്പത്തിക മാന്ദ്യമുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയാണെന്നും കണ്ണന്താനം പറഞ്ഞു. കേരളത്തെ കുറിച്ച് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനക്ക് കുമ്മനം രാജശേഖരന്‍ മറുപടി നല്‍കുമെന്നും കണ്ണന്താനം പറഞ്ഞു.