കൊച്ചി: ആലുവ മുട്ടത്ത് വച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം നിര്‍ത്തതെ പോയ ലോറിയും ഡ്രൈവറും പോലീസ് പിടിയിലായി. ഗുജറാത്ത് സ്വദേശി രാം ചന്ദറും ഇയാള്‍ ഓടിച്ച വാഹനവുമാണ് കുമ്പളം ടോള്‍ പ്ലാസയില്‍ വച്ച് പോലീസ് പിടികൂടിയത്.
മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ട്രാഫിക് നിയന്ത്രണത്തിലേര്‍പ്പെട്ട മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.
ഒരാള്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനത്തിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
