ജനസേവ ശിശുഭവനിലെ കുട്ടികളെ തല്‍ക്കാലം മാറ്റില്ല ഇതര സംസ്ഥാനക്കാരായ കുട്ടികളും ശിശുഭവനിൽ തുടരും
കൊച്ചി: ആലുവ ജനസേവ ശിശുഭവനിലെ കുട്ടികളെ തല്ക്കാലം മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റില്ല. ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉൾപ്പെടെ തല്ക്കാലം ശിശുഭവനിൽ തന്നെ താമസിപ്പിക്കും. ആവശ്യമെങ്കിൽ മാത്രം മറ്റിടങ്ങളിലേക്ക് മാറ്റും. സുരക്ഷിത കേന്ദ്രങ്ങൾ കണ്ടെത്താതെ ഇക്കാര്യത്തിൽ നടപടി ഉണ്ടാകില്ല.
ആദ്യപരിഗണന നൽകുന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ള കുട്ടികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിൽ. ശിശു ഭവനിലെ രേഖകൾ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് ശേഷം റിപ്പോർട്ട് സർക്കാരിന് കൈമാറും. അതിനു ശേഷം മാത്രം കുട്ടികളെ മറ്റു ഇടങ്ങളിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളു എന്ന് സാമൂഹിക നീതി വകുപ്പ് റീജിയണൽ അഡീഷണൽ ഡയറക്ടർ പ്രീതി വിൽസൺ
കുട്ടികളുടെ കണക്കു എടുപ്പ് പൂർത്തിയാക്കിയ ശേഷം ഇവരെ ഏതു തരത്തിൽ സ്വദേശത്തേക്ക് എത്തിക്കുമെന്ന കാര്യത്തിൽ തീരുമാനം സ്വീകരിക്കും എന്നും പ്രീതി വിൽസൺ. സാമൂഹ്യനീതി വകുപ്പിന്റെ പരിശോധനകൾ ജനസേവ ശിശു ഭവനിൽ തുടരുന്നു.
