മോഷണസംഘം പിടിയിലായി അഞ്ചംഗസംഘം പൊലീസ് പിടിയിൽ ആലുവയിലെ വീട് കുത്തിത്തുറന്ന് മോഷണം

കൊച്ചി: ആലുവയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ അഞ്ചംഗസംഘം പിടിയിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശികളായ നസറുദ്ദീൻ, അബ്ദുൾ ഖാദർ,നെടുമങ്ങാട് അഴീക്കോട് സ്വദേശി സുനീർ, മുട്ടത്തറ സ്വദേശി സിറാജ്, കഠിനംകുളം സ്വദേശി രജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

ആലുവ മണപ്പുറം റോഡിൽ റിട്ടയേർഡ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ആലുവ പൊലീസ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം തുമ്പയിൽ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആലുവയിലെ കവർച്ചാക്കേസ് തെളിഞ്ഞത്.

ആളുകളില്ലാത്ത വീടുകൾ നിരീക്ഷിച്ച് കൃത്യമായി ആസൂത്രണം ചെയ്താണ് ഇവർ മോഷണം നടത്തി വന്നിരുന്നത്. വീടിന്റെ പിൻവാതിലുകൾ തകർത്ത് വീടിനകത്ത് കയറുന്നതായിരുന്നു ഈ സംഘത്തിന്റെ മോഷണരീതി. നിരവധി കവർച്ചാക്കേസുകളിൽ പ്രതികൾ ആണ് ഇപ്പോൾ പിടിയിലായിരിക്കുന്നവർ.