ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് തന്നെയും ആകാശിനേയും ഐവിഎഫിലൂടെ അംബാനി കുടുംബത്തിന് ലഭിച്ചതെന്നാണ് ഇഷയുടെ വെളിപ്പെടുത്തല്‍

മുംബൈ: ഇന്ത്യയിലെങ്ങും ഏറെ വാര്‍ത്ത പ്രധാന്യം നേടിയ സംഭവമായിരുന്നു മുകേഷ് അംബാനിയുടെ മകളുടെ വിവാഹം. ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം കഴിച്ചത്. 2018 ഡിസംബര്‍ 12 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹ ദിനത്തില്‍ അമ്മ നിതയുടെ 35 വര്‍ഷം പഴക്കമുള്ള ചുവന്ന വിവാഹസാരിയും ദുപ്പട്ടയുമാണ് മനോഹരമാക്കി ഇഷ ധരിച്ചത്. ഇത്തരത്തില്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു വിവാഹം.

ഇപ്പോള്‍ ഇതാ തങ്ങളുടെ കുടുംബ രഹസ്യം തന്നെ വെളിപ്പെടുത്തുകയാണ് അംബാനി കുടുംബത്തിലെ ഇളമുറക്കാരി. ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് തന്നെയും ആകാശിനേയും ഐവിഎഫിലൂടെ അംബാനി കുടുംബത്തിന് ലഭിച്ചതെന്നാണ് ഇഷയുടെ വെളിപ്പെടുത്തല്‍. 

ഫാഷന്‍ മാഗസിനായ വോഗിനു നല്‍കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. ഇതോടെ അമ്മ നിതാ അംബാനി മുഴുവന്‍ സമയവും വീട്ടമ്മയായി മാറുകയായിരുന്നു. തങ്ങള്‍ക്ക് അഞ്ചു വയസ്സായതിനു ശേഷമാണ് അമ്മ തിരികെ ജോലിത്തിരക്കുകളിലേക്ക് മടങ്ങിയെത്തിയതെന്നും ഇഷ പറയുന്നു. 

അമ്മ വളരെ കാര്‍ക്കശ്യക്കാരിയാണ്, കൃത്യസമയത്ത് ഭക്ഷണം കഴിക്കണം, നന്നായി പഠിക്കണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും കിറുകൃത്യമാകണം. എന്നാല്‍ അച്ഛന്‍ അങ്ങനെയല്ല. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുമമ്പാള്‍ ആദ്യം രണ്ടുപേരും വിളിക്കുന്നത് അച്ഛനെയാണെന്നും ഇഷ പറഞ്ഞു.