ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ചെന്നൈയിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി മുകേഷ് അംബാനിയും നിത അംബാനിയും മകന്‍റെ വിവാഹക്ഷണകത്ത് നല്‍കി.
രാജസ്ഥാനിലെ ഉദയ്പൂർ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകളുടേത്. ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ മകന്‍റെ വിവാഹ ക്ഷണം തുടങ്ങി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും.
ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ചെന്നൈയിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയാണ് മുകേഷ് അംബാനിയും നിത അംബാനിയും മകന്‍റെ വിവാഹക്ഷണകത്ത് നല്‍കിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സ്റ്റാലിന്‍ തന്നെ തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചു.
മുംബൈയിലെ ഒരു ക്ഷേത്രത്തിലാണ് ആദ്യ ക്ഷണകത്ത് നല്‍കിയത്. അടുത്ത മാസമാണ് ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത.

ഇഷ അംബാനിയുടെ വിവാഹനിശ്ചയത്തിന് ആകാശും ശ്ലോകയും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്‍റെ മകനെയാണ് ഇഷ അംബാനി വിവാഹം ചെയ്തത്.





