തൃശ്ശൂര്‍: ജിഷാവധക്കേസില്‍ എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ച അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കനത്ത പോലീസ് സുരക്ഷയോടെ വൈകിട്ട് നാല് മണിക്കാണ് അമീറിനെ വിയ്യൂര്‍ ജയിലിലെത്തിച്ചത്. 

അമീറിനെ കൊണ്ടു വരുന്നത് കാണാന്‍ വന്‍മാധ്യമസംഘം ജയിലിന് പുറത്തുണ്ടായിരുന്നുവെങ്കിലും അവരോട് സംസാരിക്കാന്‍ അനുവാദം കൊടുക്കാതെ പോലീസ് ഇയാളെ അകത്തേക്ക് കൊണ്ടു പോയി. 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന അതീവ സുരക്ഷയുള്ള സി ബ്ലോക്കിലാണ് അമീര്‍ ഉള്‍ ഇസ്ലാമിനെ താമസിപ്പിച്ചിരിക്കുന്നത്. സി ബ്ലോക്കിലെ രണ്ടാമത്തെ സെല്ലില്‍ 3898 എന്ന നമ്പറിലാണ് ജയില്‍ രേഖകളില്‍ അമീര്‍ ഉള്‍ ഇസ്ലാം അറിയപ്പെടുക.