അമേരിക്കയുടെ എതിർപ്പ് പാക്-ചൈന സൗഹൃദത്തോടും കൂടിയാണെന്നാണ് നിഗമനം. ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയിൽ പാകിസ്ഥാൻ പങ്കാളിയാവുന്നതും പാകിസ്ഥാനിൽ ചൈന വൻതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതും അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട്.
ഇസ്ലാമാബാദ്: അമേരിക്ക ധനസഹായം റദ്ദാക്കിയതിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി പാക്കിസ്ഥാന്‍. അത് സഹായമല്ല, തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് പാകിസ്ഥാനന്റെ മറുപടി. അഫ്ഗാനിസ്ഥാൻ താവളമാക്കിയ താലിബാനെതിരായ യുദ്ധത്തിൽ പാകിസ്ഥാന്റെ വ്യോമത്താവളങ്ങളും റോഡുകളും ഉപയോഗിക്കുന്നതിന് നല്‍കിത്തുടങ്ങിയ പണം പാകിസ്ഥാൻ ഉപയോഗിച്ചത് സൈനികസാമഗ്രികൾ വാങ്ങി കൂട്ടാനാണ്. അമേരിക്കയുടെ എതിപ്പു വകവെക്കാതെ താലിബാനെ സഹായിക്കുന്നതും തുടരുകയും ചെയ്തു. അതിനോട് എതിർപ്പറിയിച്ച് ഒബാമ സര്‍ക്കാരും സഹായം വെട്ടിക്കുറച്ചിരുന്നു.
ട്രംപിനന്റെ ഭരണകാലത്താണ് സഹായം മരവിപ്പിക്കുകയും റദ്ദാക്കുകയും ചെയ്തതെന്നുമാത്രം. അമേരിക്കയുടെ എതിർപ്പ് പാക്-ചൈന സൗഹൃദത്തോടും കൂടിയാണെന്നാണ് നിഗമനം. ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയിൽ പാകിസ്ഥാൻ പങ്കാളിയാവുന്നതും പാകിസ്ഥാനിൽ ചൈന വൻതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതും അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തിൽ തുടങ്ങിയ അമേരിക്ക-ചൈന ഏറ്റുമുട്ടൽ പാകിസ്ഥാനിലെത്തിയിരിക്കുന്നു എന്നാണ് വിലയിരുത്തൽ.
പക്ഷേ പാകിസ്ഥാന് അമേരിക്ക നൽകിവന്ന സഹായം നൽകിക്കൊണ്ട് അമേരിക്കയുടെ സ്ഥാനം ചൈന ഏറ്റെടുക്കുമെന്ന് നിരീക്ഷകർ കരുതുന്നില്ല. മാത്രമല്ല, നിർമ്മാണപരവർത്തനങ്ങൾക്ക് പാകിസ്ഥാൻ ചൈനയ്ക്ക് നൽകേണ്ടത് കോടികളാണ്, അത് കൊടുത്തുതീർക്കാൻ പാകിസ്ഥാന് അമേരിക്കയുടെ സഹായം കൂടിയേതീരു. അതുകൊണ്ടുതന്നെ അമേരിക്കയുടെ നടപടിയിൽ എതിർപ്പ് പ്രകടമാക്കിയെങ്കിലും പ്രവർത്തിയിലൂടെ പാകിസ്ഥാൻ തിരിച്ചടിക്കില്ല എന്നാണ് കരുതുന്നത്.
