ദില്ലി: അമേരിക്കയില്‍ നിന്ന് പഠനത്തിനായി ഇന്ത്യയിലെത്തിയി ഇരുപത്തിരണ്ടുകാരിയായ യുവതി ദില്ലിയിലെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിക്കപ്പെട്ടു. സെന്‍ട്രല്‍ ദില്ലിയില്‍ ബുധനാഴ്ചയാണ് സംഭവം. യുവതിയോട് പരിചയം നടിച്ച് പാര്‍ട്ടിക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് ഹോട്ടല്‍ മുറിയിലെത്തിച്ചത്.

മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ചതെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ഹരിയാനക്കാര സ്വദേശിയും മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനുമായ 25കാരന്‍ പിടിയിലായി. 

മൂന്ന് പേര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തിച്ചു. തുടര്‍ന്ന് രണ്ട് പേര്‍ പുറത്ത് പോയി. ഇതിന് ശേഷം ഹരിയാന സ്വദേശിയായ യുവാവ് പീഡിപ്പിച്ചെന്നാണ് മൊഴി. വ്യാഴാഴ്ച പോലീസ് പ്രതിയെ പിടികൂടി. മജസ്‌ടേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.