Asianet News MalayalamAsianet News Malayalam

താന്‍ കുറ്റം ചെയ്തിട്ടില്ല, പിടിച്ചുകൊണ്ടുവന്നതെന്ന് അമിര്‍ ഉള്‍ ഇസ്ലാം

amir ul islam reacts on conviction of jisha murder case
Author
First Published Dec 12, 2017, 12:20 PM IST

കൊച്ചി : ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി അമിര്‍ ഉള്‍ ഇസ്ലാം. തന്നെ പിടിച്ചുകൊണ്ടുവന്നതാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അമിര്‍ ഉള്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടാമത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായും അമിര്‍ ഉള്‍ വ്യക്തമാക്കി. 


അതേസമയം അമിര്‍ ഉൾ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. ശാസ്‌ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ഒന്നൈാന്നായി നിരത്തിയാണ് പ്രേോസിക്യൂഷന്‍  കോടതിയില്‍ വിസ്താരം പൂ‍ര്‍ത്തിയാക്കിയത്. 2016 ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം.ബലാല്‍സംഗ ശ്രമത്തിനിടയിലെ കൊലപാതകെമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡനശ്രമം എതിര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

നൂറു സാക്ഷികളെ വിസ്തരിച്ച കേസില്‍ 245 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കൊലപാതകം, ബലാല്‍സംഗം, ഭവനഭേവനം  തുടങ്ങി നിരവധി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ഡി എന്‍ എ തെളിവുകളുടെ അടിസ്ഥാനത്തിലാണ്  അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പരമാവധി ശിക്ഷയായ വധ ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.  

Follow Us:
Download App:
  • android
  • ios