ഉയര്‍ന്ന പദവിയിലെത്താന്‍ ബിജെപിയിലെ ഒരു പ്രവര്‍ത്തകനും പ്രത്യേക കുടുംബത്തില്‍ ജനിക്കേണ്ടതില്ലെന്ന് അമിത് ഷാ
ദില്ലി: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഗാന്ധി - നെഹ്റു കുടുംബത്തെ ലക്ഷ്യം വച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരിഹാസം. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി സ്ഥാനം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും 'ജന്മം' കൊണ്ടാണ് കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി സീറ്റ് ലഭിക്കുകയെന്നും അമിത് ഷാ. പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കോണ്‍ഗ്രസിനെതിരെ അമിത് ഷാ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
രാഹുല്‍ ഗാന്ധി വിവാഹിതനല്ലാത്തതിനാല്‍ സഹോദരി പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലെത്തിയെന്നും അമിത് ഷാ പറഞ്ഞു. ഉയര്‍ന്ന പദവിയിലെത്താന്‍ ബിജെപിയിലെ ഒരു പ്രവര്‍ത്തകനും പ്രത്യേക കുടുംബത്തില്‍ ജനിക്കേണ്ടതില്ല. ബിജെപിയിലെ ഒരു സാധാരണ ബുത്ത് പ്രവര്‍ത്തകനായിരുന്ന തനിക്ക് പാര്‍ട്ടി പ്രസിഡന്‍റ് ആവാന്‍ കഴിഞ്ഞെന്നും ചായക്കടക്കാരന് രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.
