നാലംഗ എംപി മാരുടെ സംഘമാണ് പഠനസമിതിയില്‍ ഉള്ളത്. കേരളത്തിൽ എത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം
ദില്ലി: ശബരിമലയില്‍ പഠനം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നാലംഗ എംപി മാരുടെ സംഘമാണ് പഠനസമിതിയില്‍ ഉള്ളത്. കേരളത്തിൽ എത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. സരോജ പാണ്ഡെ, പ്രഹ്ളാദ് ജോഷി, വിനോദ് സോങ്കർ, നളിൻ കുമാർ കട്ടീൽ എന്നിവരാണ് സമിതി അംഗങ്ങൾ. ശബരിമലയിലെ നിലവിലെ സ്ഥിതി, ശബരിമലയില്‍ പൊലീസ് സ്വീകരിക്കുന്ന നടപടി, ഭക്തര്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എന്നിവ പഠന സമിതി പരിശോധിക്കും.
