ഒഡീഷയില്‍ മാറ്റം അതിന്‍റെ വഴിയിലാണ്: അമിത് ഷാ
ബലംഗിര്: ബിജെഡിക്കെതിരെ ശക്തമായ ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷാ. ഒഡീഷയെ ബിജെഡി മറന്നെന്നും ഒഡീഷ ഭരിക്കുന്ന അവര് ജനങ്ങള്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അമിത് ഷാ ആരോപിച്ചു.
18 വര്ഷമായി ഭരണം തുടരുന്ന ഗവണ്മെന്റിന് ശുദ്ധജലം പോലും ഉറപ്പു വരുത്താന് ഇതുവരെ സാധിച്ചിട്ടില്ല. ഗവണ്മെന്റിനെതിരായ രോഷം ഉയര്ന്നു തുടങ്ങിയിട്ടുണ്ട്. ജനങ്ങളോട് സംസാരിച്ചപ്പോള് മാറ്റം അതിന്റെ വഴിയിലാണെന്ന് എനിക്ക് ഉറച്ചു പറയാമെന്നും അമിത് ഷാ പറഞ്ഞു.
അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില് ബിജെപി ബിജെഡിയെ തോല്പിച്ചിരുന്നു. അമിത്ഷായുടെ സന്ദര്ശനം 2019ലെ നിമയസഭാ തെരഞ്ഞെടുപ്പില് ഒരു ചലനവും ഉണ്ടാക്കില്ലെന്ന് മുന് ബിജെഡി മന്ത്രി അരുണ് സാഹു പ്രതികരിച്ചിരുന്നു.
