മധ്യപ്രദേശിൽ നവംബർ 28ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അമിത് ഷാ. അതിനിടെയാണ് റോഡ് ഷോ നടത്തിയ വാഹനത്തിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണത്.
ഭോപ്പാൽ: തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ റോഡ് ഷോയ്ക്കിടെ വഴുതി വീണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. മധ്യപ്രദേശിലെ അശോക് നഗറിലുള്ള തുൾസി പാർക്കിൽവെച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന അംഗരക്ഷകർ പെട്ടെന്ന് പിടിച്ചതിനാൽ പരുക്കേൽക്കാതെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
മധ്യപ്രദേശിൽ നവംബർ 28ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അമിത് ഷാ. അതിനിടെയാണ് റോഡ് ഷോ നടത്തിയ വാഹനത്തിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണത്. അതേസമയം അമിത് ഷായ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അപകട ശേഷം ശിവപുരി ജില്ലയിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.
മധ്യപ്രദേശ് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11ന് വോട്ടെണ്ണൽ നടക്കും. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭിപ്രായ സർവേകൾ പലതും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.
