ലഖ്നൗ: ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഉത്തര്‍പ്രദേശിലെ അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം അജണ്ടയിലുണ്ടെന്നും പറയുന്ന പ്രകടനപത്രിക ദേശീയപ്രസിഡന്‍റ് അമിത് ഷായാണ് പുറത്തിറക്കിയത്.

രാമക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യത്തിൽ കോടതി നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് പ്രകടനപത്രിക പറയുന്നത്. ഗുണ്ടാവിമുക്ത ഉത്തര്‍പ്രദേശാണ് തെരെഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം.