അമിത് ഷായും സ്‌മൃതി ഇറാനിയും രാജ്യസഭയിലേക്ക്
ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഗുജറാത്തില്‍ നിന്നാണ് രണ്ട് പേരും മത്സരിക്കുന്നത്.ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം കേന്ദ്രമന്ത്രി ജെ.പി.നദ്ദയാണ് ഈക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് 8നാണ് തെരഞ്ഞെടുപ്പ്. ആദ്യമായിട്ടാണ് അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ സ്‌മൃതി ഇറാനിക്ക് ഇത് രണ്ടാമൂഴമാണ്.
അടുത്തമാസം സ്മ്യതി ഇറാനിയുടെ കാലാവധി അവസാനിക്കുന്നത്.ഗുജറാത്തില്‍ ഒഴിവ് വന്ന മൂന്ന് സീറ്റുകളില്‍ രണ്ട് എണ്ണത്തിലാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാമത്തെ സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മധ്യപ്രദേശില്‍ കേന്ദ്ര മന്ത്രി അനില്‍ മാധവ് ദേവിന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ സീറ്റൊഴിവിലേക്ക് സംപാട്യ ഉയ്ക് മത്സരിക്കും.