ദില്ലി: ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നാളെ ബി ജെ പി പ്രവര്‍ത്തകര്‍ ദില്ലിയിലെ സി പി എം ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് മാര്‍ച്ച് നടത്തും. കുമ്മനം രാജശേഖരന്‍റെ ജനരക്ഷായാത്രയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ദില്ലി ബി ജെ പി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാവിലെ പത്തിന് കൊണാട്ട്പ്ലേസിലെ സെൻട്രൽ പാര്‍ക്കിൽ നിന്ന് മാര്‍ച്ച് തുടങ്ങും. കുമ്മനത്തിന്‍റെ പദയാത്ര കഴിയുന്ന ഈ മാസം 17വരെ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു അമിത് ഷായുടെ ആഹ്വാനം.