തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന അമിത് ഷാ ഇന്ന് തുംകുരുവിലെ ലിംഗായത്ത് ആസ്ഥാനമായ സിദ്ധഗംഗ മഠത്തിലെത്തി സംന്യാസിമാരെ കാണും
ബംഗളുരു: കർണാടകത്തിൽ ലിംഗായത്ത് വിഷയത്തിൽ പാർട്ടിക്കുണ്ടായ തിരിച്ചടി പരിഹരിക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നീക്കം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന അമിത് ഷാ ഇന്ന് തുംകുരുവിലെ ലിംഗായത്ത് ആസ്ഥാനമായ സിദ്ധഗംഗ മഠത്തിലെത്തി സംന്യാസിമാരെ കാണും. ലിംഗായത്തുകൾക്ക് മതന്യൂനപക്ഷപദവി നൽകി കോൺഗ്രസ് നേടിയ മേൽക്കൈ മറികടക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പതിവായി പിന്തുണക്കുന്ന ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ഭരണത്തിൽ തിരിച്ചെത്താൻ ബി.ജെ.പിക്ക് നിർണായകമാണ്. ഇന്ന് ശിവമോഗയിലും തുകുംരുവിലും റോഡ് ഷോ നടത്തുന്ന അമിത് ഷാ കർഷകരും വ്യവസായികളുമായി സംവദിക്കും.
