ശ്രീനഗര്‍: ദേശീയത ഉയര്‍ത്തിപ്പിടിച്ച് ജമ്മുകശ്മീരില്‍ ജനങ്ങളിലേക്കിറങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആഹ്വാനം. പാര്‍ട്ടിയേക്കാള്‍ രാജ്യമാണ് പ്രധാനം. ദേശീയതയെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. ജമ്മുകശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കില്ല. വിഘടവാദികളുമായി ചര്‍ച്ചിയ്ക്കില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ജമ്മുകശ്‌മീരിലെത്തിയ അമിത്ഷാ പറഞ്ഞു.