ഭവനേശ്വര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹം ഇടിച്ച് പശുവിന് ഗുരുതര പരിക്കേറ്റു. ഒഡിഷയിലെ ജജ്പുര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തവേയാണ് സംഭവം. അമിത് ഷായുടെ വാഹന വ്യൂഹത്തിലെ ഒരു വാഹനമാണ് പശുവിനെ പരിക്കേല്‍പിച്ചത്. എന്നാല്‍പശുവിന് ഗുരുതരമായ പരിക്കേറ്റിട്ടും അമിത്ഷായ്‌ക്കൊപ്പമുള്ള വാഹനവ്യൂഹം നിര്‍ത്താതെ പോയി.

ജജപുര്‍ ജില്ലയിലെ ബദചാന പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാന്ദോളിക്ക് സമീപമുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബനാദ്‌ലോയിലെ റോഡ് മുറിച്ച് കടക്കവെയാണ് വാഹനം പശുവിനെ ഇടിച്ചിട്ടത്. ഈ സമയം അമിത് ഷായുടെ വാഹനം കടന്നുപോയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 

ബറചാന, ബരീരി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റ പശുവിനെ വെറ്റിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ പരിശോധിച്ചതായും പശുവിപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.