അടുത്ത 50 വര്‍ഷം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ബിജെപി പതാക മാത്രമേ പാറുകയുള്ളുവെന്നും അമിത് ഷാ പറഞ്ഞു

ഹോഷങ്കബാദ്: ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത സാധാരണക്കാരനായ ചായവില്‍പ്പനക്കാരന്‍റെ മകനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് അമിത് ഷാ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മധ്യപ്രദേശിലെ ഹോഷങ്കബാദില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍. മധ്യപ്രദേശില്‍ ബിജെപിയെ ജയിപ്പിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. അടുത്ത 50 വര്‍ഷം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ബിജെപി പതാക മാത്രമേ പാറുകയുള്ളുവെന്നും അമിത് ഷാ പറഞ്ഞു.

Scroll to load tweet…

രാജ്യത്തേക്കുള്ള നുഴഞ്ഞ് കയറ്റം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. പക്ഷേ, നുഴഞ്ഞ് കയറുന്നവര്‍ കോണ്‍ഗ്രസിനും എസ്പിക്കും ബിഎസ്പിക്കും വോട്ട് ബാങ്കാണെന്നും അമിത് ഷാ ആരോപിച്ചു. മധ്യപ്രദേശിലും നവംബര്‍ 20നാണ് വോട്ടെടുപ്പ്. 2003 മുതല്‍ ബിജെപി ഭരണം കയ്യാളുന്ന സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.