അധികാരം പങ്കിടില്ലെന്ന് AIADMK ആവർത്തിക്കുമ്പോഴാാണ് അമിത് ഷായുടെ പ്രസ്താവന
ചെന്നൈ: 2026ൽ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു. ബിജെപിയും സർക്കാരിന്‍റെ ഭാഗം ആകും അധികാരം പങ്കിടില്ലെന്ന് AIADMK ആവർത്തിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന. സഖ്യത്തെ എടപ്പാടി തന്നെ നയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.വിജയ് ബിജെപി സഖ്യത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന് അൽപസമയം കൂടി കാത്തിരിക്കണമെന്ന് അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തില്‍ വൈകാതെ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


