സംസ്ഥാന പ്രസിഡണ്ടിനെ ചൊല്ലിയുള്ള ചർച്ചകളും യോഗത്തിലുണ്ടാകും
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണറായി പോയതിനെ തുടർന്ന് സംസ്ഥാന ബിജെപിയ്ക്ക് അധ്യക്ഷനെ നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാവുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താനും അമിത്ഷായുടെ കേരളസന്ദർശനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ബിജെപി നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്‍ ചേരും. അഖിലേന്ത്യ സഹസംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ്, ദേശീയ സെക്രട്ടറി എച്ച് രാജ എന്നിവർ പങ്കെടുക്കും.
നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഒരു മാസങ്ങൾമാത്രംഅവശേഷിക്കുമ്പോൾ നയിക്കാൻ നായകനില്ലാത്തതും നേതൃതലത്തിലുള്ള ചേരിപ്പോരും ബിജെപി അണികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാൽ സംസ്ഥാന പ്രസിഡണ്ടിനെ ചൊല്ലിയുള്ള ചർച്ചകളും യോഗത്തിലുണ്ടാകും. ബി.എൽ സന്തോഷും എച്ച് രാജയും നിരവധി തവണ കേരളത്തിലെത്തി ചർച്ച നടത്തിയിട്ടും ഇതുവരെ സമവായം കണ്ടെത്താനായിട്ടില്സ.
