മിത്തൻസി വൈദ്യ ബോയിങ് 737 ല്‍ പരിശീലനത്തിലാണ് സ്വകാര്യ കമ്പനി എംഡിയാണ് ഗുലാഫാ ഷേയ്ഖ്
മുംബൈ: ഗുലാഫാ ഷേയ്ഖ് തന്റെ പത്ത് വയസ്സ് പ്രായമുളള മകനുമൊത്ത് മുംബൈ വിമാനത്താവളത്തില് നിന്നുളള ജെറ്റ് എയര്വെയ്സ് വിമാനത്തില് അഹമ്മദാബാദിലേക്ക് പോകാനെത്തിയതായിരുന്നു. എന്നാല് വിമാനത്തില് കയറാനുളള ക്യൂവില് നില്ക്കുന്നതിനിടെ സെക്യൂരിറ്റി ഗേറ്റില് വച്ച് കയ്യില് നിന്നും അവരുടെ പത്ത് മാസം പ്രായമുളള കുഞ്ഞ് താഴെ പോയി.
ഗേറ്റിനപ്പുറം നിന്നിരുന്ന ജെറ്റ് എയര്വെയ്സ് ഹോസ്റ്റസ് മിത്തൻസി വൈദ്യ പൊടുന്നനെ സെക്യൂരിറ്റി ഗേറ്റിലേക്കെത്തുകയും താഴേക്ക് ചാടി കുട്ടിയെ രക്ഷിക്കുകയും ചെയ്തു. കുട്ടിയെ പരുക്കുകളൊന്നും കൂടാതെ രക്ഷിക്കാനായെങ്കിലും മിത്താന്സിയുടെ മൂക്കിന് പരിക്കേറ്റു.
പിന്നീട് സ്വകാര്യ കമ്പനി എംഡിയായ ഗുലാഫാ ഇക്കാര്യങ്ങള് കൂട്ടിച്ചേര്ത്ത് തന്റെ മകനെ രക്ഷിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ജെറ്റ് എയര്വെയ്സിന് കത്തെഴുതിയതോടെയാണ് കാര്യങ്ങള് പുറത്തറിയുന്നത്. മിത്തന്സിയെക്കുറിച്ച് ഞങ്ങള്ക്ക് അഭിമാനമുണ്ടെന്നും. അവള് ഇപ്പോള് ബോയിങ് 737 ല് പരിശീലനത്തിലാണെന്നും അവളുടെ മൂക്കിന്റെ പരിക്ക് ഗുരുതരമല്ലന്നും ജെറ്റ് എയര്വെയ്സ് ഗുലാഫയ്ക്ക് മറുപടി നല്കി. ഇപ്പോള് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് മിത്തന്സിക്ക് അനേകം പേരുടെ അഭിനന്ദനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
