കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ തലശ്ശേരി എം.എല്‍.എയും സി പി ഐ എം നേതാവുമായ എ എന്‍ ഷംസീറിന് മൂന്നു മാസത്തെ തടവുശിക്ഷ. കണ്ണൂര്‍ രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. എസ്.എഫ്.ഐ നേതാവായിരിക്കെ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പൊലീസുകാര്‍ വിദ്യാര്‍ത്ഥികളെ തല്ലിയാല്‍ അവസരം കിട്ടുമ്പോള്‍ തിരിച്ചു തല്ലും എന്നായിരുന്നു കേസിനാധാരമായ പരാമര്‍ശം.