ജാമ്യത്തിലിരിക്കെ വധഭീഷണി മുഴക്കി കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി

തൃശ്ശൂര്‍: ഗുരുവായൂർ ആനന്ദൻ വധക്കേസിലെ പ്രതി ഫായിസിന്റെ ജാമ്യം റദ്ദാക്കി. ജാമ്യത്തിലായിരുന്ന പ്രതി, ആനന്ദന്റെ സുഹൃത്തുക്കളെയും കൊല്ലുമെന്ന് ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ചാവക്കാട് ജുഡീഷ്യൽ ഫാസ്റ്ക്ളാസ് മജിസ്‌ട്രേട് വീണ ജാമ്യം റദ്ദാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗുരുവായൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയോട് 12 ആം തീയതി കോടതി മുൻപാകെ കീഴടങ്ങാനാണ് ഉത്തരവ്.