ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ വീണ്ടും വിവാദത്തില്‍. ക്രൂരനും മതഭ്രാന്തനുമായ ടിപ്പുവിന്റെ ജന്‍മദിനാഘോഷങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. 

ടിപ്പു ജയന്തി ഔദ്യോഗികമായി ആഘോഷിക്കുന്നതിന് എതിരെയാണ് മന്ത്രി രംഗത്തെത്തിയത്.കേന്ദ്രമന്ത്രി സ്ഥാനത്തിന് ചേരാത്ത പ്രവര്‍ത്തിയെന്ന് ഹെഗ്‌ഡെയുടെ നിലപാടിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിമര്‍ശിച്ചു.