തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ തിരഞ്ഞെടുത്തു. മൂന്ന് പേരെ ഒഴിവാക്കിയപ്പോൾ അഞ്ച് പേരെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
എംഎൽഎ കെ.ആൻസലൻ, ഐ. സാജു, എ.എ റഹീം, എം.ജി മീനാംബിക, വി.എസ് പദ്മകുമാർ എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കോലിയക്കോട് കൃഷ്ണൻ നായർ,വെങ്ങാനൂർ ഭാസ്കരൻ, എസ് കെ ആശാരി എന്നിവരെയാണ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.
പൊതുസമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
