വിനോദസഞ്ചാരികളെ ദ്വീപിൽ നിന്ന് പുറത്തെത്തിക്കാനാകാത്തതിനെത്തുടർന്ന് അധികൃതർ നാവികസേനയുടെ സഹായം തേടുകയായിരുന്നു. തലസ്ഥാനമായി പോർട്ട് ബ്ലെയറിൽ നിന്ന് 40കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന ദ്വീപ്.

അറിയിപ്പ് ലഭിച്ച ഉടൻ തന്നെ നാവികസേനയുടെ ഐ.എൻ.എസ് ബിത്ര, ഐ.എൻ.എസ് ബംഗാരം, ഐ.എൻ.എസ് കുംബിർ യുദ്ധക്കപ്പലുകൾ പോർട്ട്ബ്ലെയറിലേക്ക് തിരിച്ചതായാണ് റിപ്പോർട്ടുകള്‍.