കാമുകനുമായി ചാറ്റ് ചെയ്തതിന്‍റെ പേരില്‍ പിതാവ് മകളെ ജന്മദിനത്തില്‍ അടിച്ചുകൊന്നു

അമരാവതി: കാമുകനുമായി ചാറ്റ് ചെയ്തതിന്‍റെ പേരില്‍ പിതാവ് മകളെ ജന്മദിനത്തില്‍ അടിച്ചുകൊന്നു. ആന്ധ്രാപ്രദേശിലെ തൊടാര്‍പുള്ളപാഡില്‍ ശനിയാഴ്ചയാണ് സംഭവം. സ്വകാര്യ കോളജില്‍ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ ടി. ചന്ദ്രികയെയാണ് പിതാവ് കോടലി കൈകൊണ്ട് അടിച്ചു കൊല്ലപ്പെട്ടത്. പതിനെട്ടാം ജന്മദിനം ആഘോഷിക്കുന്നതിനായി വീട്ടിലെത്തിതായിരുന്നു ചന്ദ്രിക. 

ഒരു ചെറുപ്പക്കാരനുമായി താന്‍ ഇഷ്ടത്തിലാണെന്നും അയാളെ വിവാഹം കഴിക്കണമെന്നും ചന്ദ്രിക വീട്ടില്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. 

ശനിയാഴ്ച രാവിലെ പെണ്‍കുട്ടി ചെറുപ്പക്കാരനുമായി സംസാരിക്കുന്നത് പിതാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും മകളെ കോടാലിക്കൈ കൊണ്ട് അടിച്ചു കൊല്ലുകയുമായിരുന്നു. ചന്ദ്രികയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ കസ്റ്റഡിയില്‍ എടുത്തു.