കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം ആന്ധയിലെ ചിറ്റൂര്‍ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന് സമാനമെന്ന് അന്വേഷണസംഘം. സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ കേരള പൊലീസിനെ സഹായിക്കാന്‍ ആന്ധ്ര പൊലീസ് കൊല്ലത്തെത്തി. ചിറ്റൂരിലും കോടതിവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിനുള്ളിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. കൊലയാളിയായ പ്രതിയെ കോടതിയില്‍ നിന്ന് രക്ഷിക്കാനായിരുന്നു ചിറ്റൂരിലെ ആക്രമണം. കൊല്ലത്തേത് എന്തിനെന്ന് ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുള്ള ക്യൂ ബ്രാഞ്ച് സംഘവും കൊല്ലത്ത് എത്തിയിരുന്നു. ഇതിനിടെ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളില്‍പെട്ട 200 ലധികം പേരെ ചോദ്യം ചെയ്തു. കളക്ട്രേറ്റിലെ സുരക്ഷ വര്‍ദ്ദിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

കലക്ട്രേറ്റ് വളപ്പില്‍ നാലു നടന്ന ബോംബ് സ്‌ഫോടനം കഴിഞ്ഞ ഏപ്രില്‍ ഏഴിന് ആന്ധയിലെ ചിറ്റൂര്‍ കോടതി വളപ്പില്‍ നടന്ന സ്‌ഫോടനത്തിന് സമാനമാണെന്ന് അന്വേഷണ സംഘം പറയുന്നത്. കൊല്ലം സ്‌ഫോടനത്തല്‍ ഒരാള്‍ക്കാണ് പരിക്കേറ്റതെങ്കില്‍ ചിറ്റൂര്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സ്‌ഫോടനങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതിലൂടെ എന്തെങ്കിലും തുമ്പുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈ.എസ്.പിമാര്‍ വിവിധ സംഘടനകളിലെ 200 ലധികം പേരെ ചോദ്യം ചെയ്തു. കളക്ട്രേറ്റിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മൂന്ന് കവാടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.