Asianet News MalayalamAsianet News Malayalam

ബി​യ​ർ ആ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​രം: എ​ക്‌​സൈ​സ് മ​ന്ത്രി പുലിവാല്‍ പിടിച്ചു

Andhra Pradesh excise minister calls beer a health drink
Author
First Published Jul 5, 2017, 11:35 AM IST

ഹൈ​ദ​രാ​ബാ​ദ്: ബി​യ​ർ ആ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​ര​മാ​യ പാ​നീ​യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ക്‌​സൈ​സ് മ​ന്ത്രി കെ.​എ​സ്. ജ​വ​ഹ​ര്‍ വി​വാ​ദ കു​രു​ക്കി​ൽ. സം​സ്ഥാ​ന​ത്തി​ന്‍റെ മ​ദ്യ ന​യ​ത്തെ പ​റ്റി​യു​ള്ള ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ മന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെത്തി.

ബി​യ​ർ ആ​രോ​ഗ്യ​ത്തി​ന് ഉത്തമമായ പാനീയമാണ്. ബി​യ​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​മെന്നും ക​ഴി​ഞ്ഞ​ദി​വ​സമാണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഉ​യ​ർ​ന്ന തോ​തിൽ ആ​ൽ​ക്ക​ഹോ​ളുള്ള മ​ദ്യ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യ​മെ​ന്നും ജ​വ​ഹ​ര്‍ കൂട്ടിച്ചേർത്തിരുന്നു.

മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വൈ​എ​സ്ആ​ര്‍ കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​വും എം.എ​ല്‍എ​യു​മാ​യ ആ​ര്‍.​കെ റോ​ജ രം​ഗ​ത്തെ​ത്തി. എങ്കിൽ ബി​യ​ര്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍ വി​ൽ​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​മോ​യെ​ന്ന് റോ​ജ പ​രി​ഹ​സി​ച്ചു. 

Follow Us:
Download App:
  • android
  • ios