നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടാണ് താഹിര്‍ ഷാ ജനശ്രദ്ധ നേടിയത്. സന്തോഷ് പണ്ഡിറ്റിനെ പോലെ ആരാധകരുടെ നെഗറ്റീവ് കന്‍റുകളിലൂടെ ഹിറ്റായ ഗായകന്‍. സംഗീത പശ്ചാത്തലമില്ലാത്ത താഹൈര്‍ തനിക്ക് തോന്നുന്നതുപോലെയായിരുന്നു പാട്ടെഴുതുന്നതും സംഗീതം നല്‍കുന്നതും. എയ്ഞ്ചല്‍ എന്ന ആല്‍ബം ലോക ട്രെന്‍റിംഗില്‍ മൂന്നാം സ്ഥാനവും ഇന്ത്യയിലും പാക്കിസ്ഥാനിലും ഒന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.

വിമര്‍ശകരുടെ ആക്രമണത്തിന് നിരന്തരം വിധേയനായ താഹെറിന്റെ പാട്ടുകള്‍ കലാമൂല്യമില്ലാത്തതാണെന്നും കുറ്റപ്പെടുത്തുലുകളുണ്ടായി. എന്നാല്‍ അടുത്തിടെ ഷാ ഒരു ഓണ്‍ലൈന്‍ ചിത്രത്തിന്റെ ഭാഗമായിരുന്നുവെന്നും ഇതാകും വര്‍ഗീയവാദികളെ പ്രകോപിപ്പിച്ചിട്ടുണ്ടാവുകയെന്നുമാണ് ഷായുടെ ഏജന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതില്‍ വീഴ്ചവരുത്തിയതോടെ അദ്ദേഹം രാജ്യം വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഷായുടെ മാനേജരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ ആരും സ്വീകരിച്ചില്ലെന്നും അദ്ദേഹം എവിടേയ്ക്കാണ് പോയതെന്ന് തനിക്കു അറിയില്ലെന്നും മാനേജര്‍ പറയുന്നു.