Asianet News MalayalamAsianet News Malayalam

ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിത ആംഗല മെര്‍ക്കല്‍

Angela Merkel, the world's most powerful woman
Author
Berlin, First Published Jun 7, 2016, 1:45 PM IST

ബെര്‍ലിന്‍: ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിത ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്വന്തമാക്കി. ഫോര്‍ബ്‌സ് മാഗസിനാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്‍റ് പദത്തിലേക്കു മത്സരിക്കുന്ന ഹില്ലരി ക്ലിന്‍റനാണ് രണ്ടാം സ്ഥാനത്ത്. മെര്‍ക്കല്‍ പത്താം തവണയും തുടര്‍ച്ചയായ ആറാം വര്‍ഷവും നേട്ടം സ്വന്തമാക്കുന്നത്. 

മിഷേല്‍ ഒബാമ, ഫെഡറല്‍ ചീഫ് ജാനറ്റ് യെല്ലെന്‍, മെലിന്‍ഡ ഗേറ്റ്‌സ്, ജനറല്‍ മോട്ടോഴ്‌സിന്റെ ഷെഫിന്‍ മേരി ബാര, ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദെ, ഫേസ്ബുക്ക് മാനേജര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, യൂട്യൂബ് മേധാവി സൂസന്‍ വോയ്‌സിക്കി, എച്ച്പി മേധാവി മെഗ് വിറ്റ്മാന്‍, ബാങ്കോ സന്റാന്‍ഡര്‍ പ്രസിഡന്റ് അന പാട്രീഷ്യ ബോട്ടിന്‍, ഇറ്റലിയുടെ മുന്‍ വിദേശകാര്യ മന്ത്രി ഫെഡറിക്ക മോഗറിനി എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു പ്രമുഖ വനിതകള്‍.

അതേസമയം, ചൈനയില്‍നിന്നുള്ള സ്ത്രീകളുടെ കുതിച്ചുകയറ്റമാണ് ഈ വര്‍ഷത്തെ പ്രത്യേകത. 51 പേരുള്ള യുഎസ് പട്ടികയില്‍ ഒന്നാമതാണ്. ചൈന തൊട്ടുപിന്നിലും.

Follow Us:
Download App:
  • android
  • ios